തിരുവനന്തപുരം: റവന്യു ജില്ല സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം ഇന്ന് എസ്.എം.വി ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസിൽ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.റവന്യു ജില്ലയിലെ സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ മേളയുടെ രജിസ്ട്രേഷൻ രാവിലെ 9ന് ആരംഭിക്കും.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡോ. കെ.എസ്. റീന അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ സി. ഹരികുമാർ, ഡി.ഇ.ഒ ആർ. സുരേഷ് ബാബു, സ്‌കൂൾ പ്രിൻസിപ്പൽ വി.വസന്തകുമാരി,സ്‌കൂൾ വൈസ് പ്രിൻസിപ്പൽ റാണി വിദ്യാധര,വിദ്യാഭ്യാസ ഉപഡയറക്ടർ വാസു.സി.കെ,സ്വീകരണക്കമ്മിറ്റി കൺവീനർ എസ്. ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും.നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിം അദ്ധ്യക്ഷത വഹിക്കും.