
ആറ്റിങ്ങൽ :രാജുരാമകൃഷ്ണന്റെ' അമ്മയും അച്ഛനും അറിയുന്നതിന് ' എന്ന കവിത സമാഹാരംപ്രകാശനം ചെയ്തു. ആറ്റിങ്ങൽ വ്യാപാരഭവൻ ഹാളിൽ നടന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പുരോഗമന വിചാരവേദി സംസ്ഥാന സെക്രട്ടറി ഷിബു കോരാണി അദ്ധ്യക്ഷത വഹിച്ചു.കവി രാധാകൃഷ്ണൻ കുന്നുംപുറം പുസ്തക പ്രകാശനം നിർവഹിച്ചു.രാജുരാമകൃഷ്ണന്റെ മാതാവ് പി.ശാന്ത പുസ്തകം ഏറ്റുവാങ്ങി.പോക്സോകോടതി സ്പെഷ്യൽ
പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിൻ,കലാനികേതൻ കലാകേന്ദ്രം ഭരണസമിതി അംഗം സജിതൻ മുടപുരം, ചെയർമാൻ ഉദയൻ കലാനികേതൻ എന്നിവർ സംസാരിച്ചു.പ്രഭാത് ബുക്ക് ഹൗസാണ് പുസ്തകത്തിന്റെ പ്രസാധകർ.വിവിധരംഗങ്ങളിലെ പ്രതിഭകളെയും ഉന്നത വിജയികളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.കവി രാജുരാമകൃഷ്ണൻ നന്ദി പറഞ്ഞു.