മൂന്നുദിവസം കൊണ്ട് 9.75 കോടി നേടി റോഷാക്ക്

mm

മമ്മൂട്ടിയുടെ അതിഗംഭീര വരവ് അറിയിക്കുന്ന തെലുങ്ക് ബിഗ് ബഡ്‌ജറ്റ് ചിത്രം ഏജന്റ് ഹൈദരാബാദിൽ ചിത്രീകരണം പുനരാരംഭിച്ചു. മമ്മൂട്ടി ലൊക്കേഷനിൽ ജോയിൻ ചെയ്തു. നാഗാർജുന - അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിക്കൊപ്പം സുപ്രധാന വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂളാണ് പുനരാരംഭിച്ചത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിൽ സാക്ഷി വിദ്യയാണ് നായിക. ഹോളിവുഡ് ത്രില്ലർ ബോൺസീരിസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഏജന്റിന്റെ ഛായാഗ്രഹണം റസൂർ എല്ലൂർ നിർവഹിക്കുന്നു. ഹിപ്പ്ഹോപ്പ് തമിഴാണ് സംഗീതം.

എ.കെ. എന്റർടെയ്‌ൻമെന്റ്സും സുരേന്ദർ സിനിമയും ചേർന്നാണ് നിർമ്മാണം. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതം പറഞ്ഞ യാത്രക്കുശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഏജന്റ്. 2019ലാണ് യാത്ര പുറത്തിറങ്ങിയത്. അതേസമയം മമ്മൂട്ടി ചിത്രം റോഷാക്ക് ബോക്സ് ഓഫീസിൽ വൻവിജയം നേടുന്നു. മൂന്നുദിവസം കൊണ്ടു കേരളത്തിൽ നിന്നു മാത്രം 9.75 കോടി നേടിയതായി നിർമ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു.മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വേറിട്ട കഥാപാത്രമായി ലൂക്ക് ആന്റണി മാറുന്നു. ബിന്ദു പണിക്കർ, കോട്ടയം നസീർ, ഗ്രേസ് ആന്റണി എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി തിളങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മോഹൻരാജ് ഇടവേളക്കുശേഷം അഭിനയിച്ച സിനിമ കൂടിയാണ്.