kkk

തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ഹ​ൻ​സി​ക​ ​നാ​യി​ക​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​ ​പേ​രി​ടാ​ത്ത​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ചെ​ന്നൈ​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ഹൊ​ർ​ ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ചി​ത്ര​ത്തി​ൽ​ ​മെ​ട്രോ​ ​ഫെ​യിം​ ​നാ​യ​ക​ൻ​ ​സി​രി​ഷ് ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്നു. ത​ലൈ​വാ​സ​ൽ​ ​വി​ജ​യ്,​ ​മ​യി​ൽ​സാ​മി,​ ​പ​വ​ൻ,​ ​ബു​ഗിഡഎ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
നി​രവധി​ ചി​ത്ര​ങ്ങളുടെ ​നി​ർ​മ്മാ​താ​വായ ​ ജി.​ ​ധ​ന​ഞ്ജ​യ​നാ​ണ് ഹൻസി​ക സി​നി​മയുടെ രചന നി​ർവഹി​ക്കുന്നത്.​ ​ ​ബാ​ല​ ​സു​ബ്ര​ഹ്മ​ണ്യം​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മ​സാ​ല​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ആ​ർ.​ ​ക​ണ്ണ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.
നേ​ത്ര​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ബി.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ചി​ത്രം​ ​വി​ല്ല​നി​ലൂ​ടെ​ ​ഹ​ൻ​സി​ക​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​എ​ത്തി​യി​രു​ന്നു.