
കല്ലമ്പലം: വർക്കല മണ്ഡലത്തിലെ നബിദിനാഘോഷ സമാപന സമ്മേളനം നാവായിക്കുളം ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് പാലച്ചിറ അബ്ദുൽ ഹക്കിം അൽഹാദി അദ്ധ്യക്ഷത വഹിച്ചു.ജനറൽസെക്രട്ടറി ഈരണി അബ്ദുൽ മജീദ് സ്വാഗതവും സെക്രട്ടറി നജീബ് റഷാദി നന്ദിയും പറഞ്ഞു. മുൻ എം.എൽ.എ വർക്കല കഹാർ ചികിത്സാ സഹായം വിതരണം ചെയ്തു.ഡീസന്റ്മുക്ക് മുസ്ലിം ജമാഅത്ത് ഇമാം പാലുവള്ളി അബ്ദുൽ ജബ്ബാർ മൗലവി അവാർഡ് വിതരണം ചെയ്തു.കടുവയിൽ ജമാഅത്ത് ചീഫ് ഇമാം അബു റബീഅ സ്വദഖുത്തുള്ള മൗലവി മുഖ്യപ്രഭാഷണം നടത്തി. കാട്ടുപുതുശ്ശേരി അസീസിയ അറബിക് കോളേജ് പ്രിസിപ്പൽ ഇ.എം.ഷാജിറുദ്ദീൻ നബിദിന സന്ദേശം നൽകി. അബ്ദുൽ ജലീൽ മൗലവി,അബു റാഷിദ് പി.എം,സൈദ് മുഹമ്മദ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.