വർക്കല: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി ഫോറം ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ വർക്കലയുടെ നേതൃത്വത്തിൽ വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ശുചീകരണം നടത്തി.മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ വി.പ്രിയദർശിനി,ഗീതാനസിർ,അസോസിയേഷൻ പ്രസിഡന്റ് ഡോ.പി.ചന്ദ്രമോഹൻ,സെക്രട്ടറി പി.സുഭാഷ്,ഖജാൻജി സലിംകുമാർ,രക്ഷാധികാരി കെ.രഘുനാഥൻ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.അജിത തുടങ്ങിയവർ പങ്കെടുത്തു.