തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ എൻജിനിയേഴ്സ് കോൺക്ളേവ് 13ന് തിരുവനന്തപുരം വലിയമലയിലെ ഐ.എസ്.ആർ.ഒയുടെ എൽ.പി.എസ്.സി കാമ്പസിൽ നടക്കും.രാവിലെ 10ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ്, എൻജിനിയേഴ്സ് അക്കാഡമി പ്രസിഡന്റ് പ്രൊഫ. ഇന്ദ്രനീൽ മന്ന തുടങ്ങിയവർ സംസാരിക്കും. ഇന്ത്യൻ നാഷണൽ എൻജിനിയേഴ്സ് അക്കാഡമിയുമായി സഹകരിച്ചാണിത് നടത്തുന്നത്.

'ബഹിരാകാശം ദേശീയ വികസനത്തിന്','ഇന്ത്യയെ ഒരു ആഗോള ഉത്പാദന കേന്ദ്രമാക്കുക' എന്നിവയാണ് എൻജിനിയേഴ്സ് കോൺക്ലേവിലെ മുഖ്യ വിഷയങ്ങൾ.ഐ.എസ്.ആർ.ഒ.കേന്ദ്രങ്ങളും,​പ്രമുഖ എയ്റോ സ്പെയ്സ് സംരംഭങ്ങളും നടത്തുന്ന എൻജിനിയറിംഗ് പ്രദർശനങ്ങൾ,സമാന്തര ചർച്ചകൾ,ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഖാദി മേള തുടങ്ങിയവ മൂന്നു ദിവസത്തെ കോൺക്ലേവിന്റെ ഭാഗമായി നടക്കും.പരിപാടി 15ന് സമാപിക്കും.