തിരുവനന്തപുരം: താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള റീസർവേ, പോക്കുവരവ് ഒഴിച്ചുള്ള പരാതികൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി കളക്ടർ 'കളക്ടറോടൊപ്പം' എന്ന പേരിൽ അദാലത്ത് നടത്തും. ഒക്ടോബർ 13ന് രാവിലെ 11 മുതൽ ഒരുമണിവരെ തിരുവനന്തപുരം താലൂക്കോഫീസിലാണ് അദാലത്ത്. പൊതുജനങ്ങൾക്ക് അന്നേദിവസം നേരിട്ട് ഹാജരായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് കളക്ടർ അറിയിച്ചു.