
വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അടുത്ത വർഷമാണ് ജേസൺ സഞ്ജയ് യുടെ സംവിധാന സംരംഭം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വിജയ്യോടൊപ്പം വേട്ടൈക്കാരൻ എന്ന ചിത്രത്തിൽ സഞ്ജയ് ബാല താരമായി അരങ്ങേറ്റം കുറിച്ചിരുന്നു. അഭിനയ രംഗത്ത് നിന്ന് നിരവധി അവസരം വരുന്നുണ്ടെങ്കിലും സംവിധാനമാണ് തന്റെ മേഖലയെന്നാണ് സഞ്ജയ് യുടെ തീരുമാനം. ലണ്ടനിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിയാണ് .ദിവ്യ സാഷ എന്ന മകൾ കൂടി വിജയ്ക്കുണ്ട്.