വർക്കല :പുന്നമൂട് റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും കണ്ണൂർ സർവ്വകലാശാലമുൻ വൈസ് ചാൻസലർ ഡോ.പി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജിത്ത്,വാർഡ് കൗൺസിലർ എസ്‌.ഉണ്ണികൃഷ്ണൻ,അസോസിയേഷൻ വൈസ് പ്രസിഡന്റ് ജയകുമാർ എന്നിവർ സംസാരിച്ചു.സിനി ആർട്ടിസ്റ്റ് ഞെക്കാട് രാജിനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡും നൽകി.