
തിരുവനന്തപുരം: വടക്കഞ്ചേരി ബസ് അപകടത്തിൽ മരണപ്പെട്ട മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെയും അദ്ധ്യാപകന്റെയും വീടുകൾ സഹകരണ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.കുറ്റക്കാർക്കെതിരെ സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നത്.മുന്നോട്ടുള്ള ഘട്ടങ്ങളിൽ സർക്കാർ കൂടെയുണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്ക് മന്ത്രി ഉറപ്പു നൽകി.കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും മന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു.