തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെയും ബ്രഹ്മവിദ്യാലയ കനക ജൂബിലി ആഘോഷത്തിന്റെയും ഭാഗമായി സ്വാമിശാശ്വതികാനന്ദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കാനും മെമ്പർഷിപ്പ് കാമ്പെയിൻ പൂർത്തീകരിക്കാനും തീരുമാനിച്ചു. ട്രസ്റ്റ് ചെയർമാൻ മണക്കാട് സി.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പ്രസാദ്,പ്രസിഡന്റ് കെ.എസ്.ശിവരാജൻ,കെ.ജയധരൻ,സി.വിജയകുമാർ,ശിവബാബു,എ.ശിവകുമാർ എന്നിവർ സംസാരിച്ചു.