
പാലോട്:പനവൂർ പഞ്ചായത്തിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവീകരിച്ച പേരയം ഗവൺമെന്റ് യു.പി സ്കൂൾ കെട്ടിടം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 25,50, 000 രൂപ ചെലവിൽ ഹൈടെക് എൽ.പി സ്കൂൾ കെട്ടിടം, ഡിജിറ്റൽ പ്രീ പ്രൈമറി ക്ലാസ് മുറികൾ എന്നിവയുടെ നിർമ്മാണങ്ങളാണ് പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി.ടി.അനീഷ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.സുനിൽ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.കെ.ഷൈല,കെ.എൽ.രമ,പനവൂർ ഷറഫ്,വാർഡ് അംഗങ്ങളായ എസ്.എസ്.താര, ബിജു ത്രിവേണി,ദീപാമുരളി,എസ്.എം.സി ചെയർമാൻ ബാബുരാജ്,എച്ച്.എം.എസ് അജിതകുമാരി തുടങ്ങിയവർ പങ്കെടുത്തു.