വർക്കല : കലാ സാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി യോഗം വർക്കലയിൽ സംസ്ഥാന സെക്രട്ടറി മതിര ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആലംകോട് ദർശൻ അദ്ധ്യക്ഷത വഹിച്ചു.എം.എം.പുരവൂർ നബിദിന പ്രഭാഷണം നടത്തി.പ്രസന്നൻ വടശ്ശേരിക്കോണം,ചിത്ര നെല്ലൂർ തുളസി,യു.എൻ.ശ്രീകണ്ഠൻ,ഷിനു ബി.കൃഷ്ണൻ, സന്തോഷ് പുന്നയ്ക്കൽ, വർക്കല രാമചന്ദ്രൻ,രാകേഷ് വടശേരിക്കോണം,പ്രസീഷ്,സജീവ് ഗോപാലൻ എന്നിവർ സംസാരിച്ചു.സംസ്ഥാന സമ്മേളനം നടക്കുന്നതിന്റെ മുന്നോടിയായി 16ന് രാവിലെ 10ന് കല്ലമ്പലം വ്യാപാരഭവനിൽ സ്വാഗതസംഘം രൂപീകരണയോഗം നടക്കും.