തിരുവനന്തപുരം: ബി.എസ് രാജീവ് ട്രസ്റ്റ് ട്രൂത്ത് ആൻഡ് ടാലന്റ് മീറ്റ് കോളേജ്തല പ്രസംഗമത്സരത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ കെ.ആർ.ഉത്തരാ രാജിക്ക് ഒന്നാം സമ്മാനം .10,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക.യൂണിവേഴ്സിറ്റി കോളേജിലെ അരുൺ.എസ്.നായർ,അഖിൽ.ഡി.വർഗീസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.7000, 5000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഇവർക്ക് ലഭിക്കുക.ജി.എസ്.പ്രദീപ്,പ്രൊഫ.എ.ജി.ഒലീന,സുദർശൻ.ഡി.കുന്നത്തുകാൽ എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്.കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.മഹാദേവൻ പിള്ള പ്രസംഗമത്സരം ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർപേഴ്സൺ പ്രൊഫ.ടി.പി.രാജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ.ഡി.സജി സ്റ്റീഫൻ,ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എ.എസ്.സിന്ധു, എം.ബി.സന്തോഷ് എന്നിവർ പങ്കെടുത്തു.