തിരുവനന്തപുരം: നോർത്ത് റോട്ടറി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഡോ.എം.ആർ.ആർ.മേനോൻ സ്‌മാരക പെയിന്റിംഗ് മത്സരം 16ന് രാവിലെ 8.30ന് പട്ടം സെന്റ് മേരീസ് സ്കൂളിൽ നടക്കും. എൽ.കെ.ജി, യു.കെ.ജി, ലോവർ പ്രൈമറി (1- 4 വരെ), അപ്പർ പ്രൈമറി (5-7),​ ഹൈസ്കൂൾ (8-10)​ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ചിത്രരചനയ്‌ക്ക് ആവശ്യമുള്ള സാമഗ്രികൾ, സ്കൂൾ തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം രക്ഷിതാക്കൾക്കൊപ്പം ഹാജരാകണം. ഫോൺ: 9447121210,​ 9895568710,​ 9495884444,​ 9447046208