
ബാലരാമപുരം: ബാലരാമപുരം വണികർ തെരുവ് നവതാര ഗ്രാമീണ ഗ്രന്ഥശാലയുടെ ഒൻപതാം വാർഷികവും ഗാന്ധിസ്മൃതി സമ്മേളനവും വണികർ തെരുവ് ലക്ഷം വീട് കോളനിയിൽ വൃക്ഷത്തെനട്ട് അഡ്വ.എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.നവതാര പ്രസിഡന്റ് എൻ സുബ്ബയ്യൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ഗ്രന്ഥശാല അംഗത്വ വിതരണം ലൈബ്രറികൗൺസിൽ നെയ്യാറ്റിൻകര താലൂക്ക് കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.എസ്.പ്രദീപ് നിർവഹിച്ചു.മെമ്പർ ആർ.അനിത, ബാലരാമപുരം പ്രസ്ക്ലബ് പ്രസിഡന്റ് ഹലീൽ റഹ്മാൻ,വണികവൈശ്യമുത്താരമ്മൻ ദേവസ്ഥാനം രക്ഷാധികാരി എസ്.കുമരേശൻ,പ്രസിഡന്റ് എൽ.തിരവിയം,സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഡി.കിഷോർ,സി.പി.ഐ. ലോക്കൽ കമ്മിറ്റി അംഗം കെ.ഹരിഹരൻ,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാലരാമപുരം റാഫി, നാടക നടൻ ബാലരാമപുരം ജോയി,എ.അലികുഞ്ഞ് എന്നിവൻ പ്രസംഗിച്ചു.നവതാര സെക്രട്ടറി ബാലരാമപുരം രാജു സ്വാഗതവും ലൈബ്രേറിയൻ ടിന്റു.ജി.കെ.നന്ദിയും പറഞ്ഞു. 2022 ൽ എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി,പി.ജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.