തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന14ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ 212 പോയിന്റ് നേടി കേരളം ജേതാക്കളായി.തമിഴ്നാട് രണ്ടാം സ്ഥാനവും ഡൽഹി മൂന്നാം സ്ഥാനവും നേടി.മന്ത്രി ആന്റണി രാജു സമ്മാനങ്ങൾ വിതരണം ചെയ്തു.എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി.കിഷോർ അദ്ധ്യക്ഷനായി. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ.പൂന്തുറ സോമൻ,സംസ്ഥാന സെക്രട്ടറി അഡ്വ.ആർ.വസന്തമോഹൻ,ജോയിന്റ് സെക്രട്ടറി പി.ശശിധരൻ നായർ,പി.ഇ.ശ്രീജയൻ,അസോസിയേഷൻ പ്രസിഡന്റ് കെ.പി.കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു.ചുവടുകൾ,കൈപ്പോര്,കേട്ടുകാരി,വാൾ-പരിച,ഉറുമി-പരിച,ചവിട്ടി പോങ്ങൽ തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരം.