
തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഡെയറി/സി.എഫ്.പി) ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 402/2021)തസ്തികയിലേക്ക് സാദ്ധ്യത പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 275/2020)തസ്തികയിൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അഭിമുഖം നടത്തും
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓർത്തോഡോണ്ടിക്സ്) - രണ്ടാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 69/2022)തസ്തികയിൽ അഭിമുഖം നടത്തും.
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ലൈബ്രേറിയൻ (കാറ്റഗറി നമ്പർ 291/2021), ജയിൽ വകുപ്പിൽ പി.ഡി ടീച്ചർ (മെയിൽ) (കാറ്റഗറി നമ്പർ 509/2021), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 20/2020),കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്സ്(ജൂനിയർ) - നാലാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 490/2021), തൃശൂർ, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)- എൻ.സി.എ പട്ടികജാതി, പട്ടികവർഗ്ഗം, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 440/2020, 441/2020, 442/2020),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 334/2020), തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 522/2019),വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എ ഹിന്ദി (കാറ്റഗറി നമ്പർ 562/2021),എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) - ഒന്നാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 545/2021) തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ഒ.എം.ആർ /ഓൺലൈൻ പരീക്ഷ നടത്തും
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (കാറ്റഗറി നമ്പർ 732/2021), പൊളിറ്റിക്കൽ സയൻസ് (കാറ്റഗറി നമ്പർ 734/2021) തസ്തികകളിൽ ഒ.എം.ആർ /ഓൺലൈൻ പരീക്ഷ നടത്തും
വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.എസ്.ടി (മലയാളം മീഡിയം),(പട്ടികവർഗം),(കാറ്റഗറി നമ്പർ 195/2022) തസ്തികയിൽ ഓൺലൈനായി പരീക്ഷ നടത്തും.
അർഹതാപട്ടിക പ്രസിദ്ധീകരിക്കും
പൊലീസ് വകുപ്പിൽ ഹവീൽദാർ (ആംഡ് പോലീസ് ബറ്റാലിയൻ),(കാറ്റഗറി നമ്പർ 481/2021),പൊലീസ് വകുപ്പിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ (പട്ടികവർഗം),(കാറ്റഗറി നമ്പർ 410/2021),കേരള സ്റ്റേറ്റ് ബീവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക്-നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 558/2021,559/2021),കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ വർക് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 223/2021),കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ.സെക്രട്ടേറിയേറ്റ്/ലോക്കൽ ഫണ്ട് ആഡിറ്റ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ്/അക്കൗണ്ടന്റ് ജനറൽ എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ് (പട്ടികജാതി/പട്ടികവർഗം),(കാറ്റഗറി നമ്പർ 88/2021), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം),(കാറ്റഗറി നമ്പർ 409/2021) എന്നീ തസ്തികകളിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും.
ട്രഷറി വകുപ്പിൽ നിയമനം
തിരുവനന്തപുരം: സീനിയർ, ജൂനിയർ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, സീനിയർ, ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികകളിൽ ട്രഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17നകം അപേക്ഷിക്കണം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. യോഗ്യതകളും മറ്റ് വിശദവിവരങ്ങൾക്കും: www.treasury.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കണം.
വിമുക്തഭടന്മാർക്ക് പുനരധിവാസ പദ്ധതി പ്രകാരം അപേക്ഷിക്കാം
തിരുവനന്തപുരം: കേരളത്തിലുള്ള കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ജനുവരി 2023 മുതൽ ഡിസംബർ 2023 വരെ സെക്യൂരിറ്റി സൂപ്പർവൈസർ,സെക്യൂരിറ്റി ഗാർഡ്,ട്രേഡ്സ്മെൻ ഒഴിവുകളിലേക്ക് പുനരധിവാസ പദ്ധതി പ്രകാരം കെക്സ്കോണിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാരിൽ നിന്നും ആശ്രിതരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ ഓൺലൈനായി 20ന് രാവിലെ 10 മുതൽ നവംബർ 30 വൈകിട്ട് അഞ്ചുവരെ സമർപ്പിക്കാം.അപേക്ഷകരിൽ നിന്നും വിന്യാസത്തിന് സ്ക്രീനിംഗ് നടത്തും.കെക്സ്കോണിൽ മുഖേന വിന്യസിക്കപ്പെട്ടിട്ടുള്ളവർക്കും,അവരുടേതല്ലാത്ത കാരണങ്ങളാൽ വിന്യാസത്തിൽ നിന്നും പിരിയേണ്ടിവന്നവരുമായ വിമുക്തഭടന്മാർക്കും,അവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. ജനുവരി 1, 1968നു മുൻപ് ജനിച്ചവർ അപേക്ഷിക്കേണ്ടതില്ല.അപേക്ഷകൾ www.kexcon.in വഴി സമർപ്പിക്കണം.അന്വേഷണങ്ങൾക്ക് കെക്സ്കോൺ,ടി.സി.25/838,വിമൽ മന്ദിർ,അമൃത ഹോട്ടലിന് എതിർവശം,തൈക്കാട് പി.ഒ,തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ 0471 2332558/2332557 നമ്പറിലോ ബന്ധപ്പെടണം.
ആർ.സി.സിയിൽ സീനിയർ റസിഡന്റ് ഒഴിവ്
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ സീനിയർ റസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിയിൽ രണ്ട് ഒഴിവും ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ, ട്രാൻഫ്യൂഷൻ മെഡിസിൻ എന്നിവയിൽ ഓരോ ഒഴിവും വീതമാണ് ഉള്ളത്. അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.