നെടുമങ്ങാട്:പ്രൈസ് ഇൻസെന്റീവ് പ്രകാരം ആനാട് റബർ ഉത്പാദക സംഘത്തിൽ റബർ സബ്സിഡി ലഭിക്കുന്നതിന് പുതിയ കരം ഒടുക്കിയ രസീത് ഹാജരാക്കി രജിസ്ട്രേഷൻ പുതുക്കണം.രജിസ്റ്റർ ചെയ്യാത്ത കർഷകർ അപേക്ഷയോടൊപ്പം ഈ വർഷത്തെ കരമൊടുക്കിയ രസീത്,ആധാർകാർഡ്,ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും ഫോട്ടോയും സഹിതം സംഘം ഓഫീസിൽ എത്തണമെന്ന് പ്രസിഡന്റ്‌ ദാമോദരൻപിളള അറിയിച്ചു.