കാട്ടാക്കട:ഒക്ടോബർ 20,21 തീയതികളിൽ പൂവച്ചലിൽ നടക്കുന്ന കാട്ടാക്കട സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി-പ്രവൃത്തി പരിചയ മേളയുടെ സംഘാടക സമിതി രൂപീകരിച്ചു.എം.എൽ.എമാരായ ഐ.ബി.സതീഷ്,ജി.സ്റ്റീഫൻ,സി.കെ.ഹരീന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്തംഗം വി.രാധിക,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ(രക്ഷാധികാരികൾ),പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ(ചെയർമാൻ),പൂവച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി,പൂവച്ചൽ സുധീർ,കെ.ശ്രീകുമാർ,വി.പ്രതീപ് കുമാർ,നജീബ്(വൈസ് ചെയർമാൻമാർ),പി.ബി.പ്രീയ(ജനറൽ കൺവീനർ),ഗാരിസൺ പ്രദീപം,രാധിക(ജോയിന്റ് കൺവീനർമാർ),കാട്ടാക്കട എ.ഇ.ഒ ബീനാകുമാരി(ട്രഷറർ),തുടങ്ങി 250 അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതി രൂപീകരിച്ചു.