ndd

നെടുമങ്ങാട്:വിമുക്തി പദ്ധതിയുടെ ഭാഗമായി കേരള സർവകലാശാല നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാൻ നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ സജിത്തിന്റെ സാന്നിദ്ധ്യത്തി​ൽ റാലി ഫ്ലാഗ് ഒാഫ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ജയരാജൻ ലഹരിക്കെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിച്ചു. നെടുമങ്ങാട് കോളേജ് സെമിനാർ ഹാളിൽ നടന്ന ബോധവത്കരണ ക്ലാസ് കോളേജ് പ്രിൻസിപ്പൽ ഡോ.അലക്സ്.എൽ ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ആർ.അനീഷ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് വുമൻ പ്രിവെന്റീവ് ഓഫീസർ സുമിത.എ.എസ്,​എൻ.എസ്.എസ്.വോളന്റിയർമാരായ എസ്.നീരജ്,അഖിൽ,സച്ചിൻ,​അതുല്യ,പ്രോഗ്രാം ഓഫീസർ ഡോ.ലക്ഷ്മി,ഗൗരി,ഫാത്തിമ സാബിഹ,അനുപമ,മുഹമ്മദ് അസ്ലം തുടങ്ങിയവർ പങ്കെടുത്തു.