shamseer

തിരുവനന്തപുരം: ജനാധിപത്യത്തിൽ മാദ്ധ്യമങ്ങളെ മാറ്റിനിറുത്താനാവില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. മാദ്ധ്യമങ്ങളുടെ ആരോഗ്യകരമായ വിമർശനം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. നിയമസഭയുടെ പാർലമെന്ററി സ്റ്റഡി വിഭാഗവും (കെ ലാംസ്) സെക്രട്ടേറിയറ്റും പത്രപ്രവർത്തക യൂണിയനും സംയുക്തമായി സംഘടിപ്പിച്ച മാദ്ധ്യമ ശിൽപ്പശാല ബാങ്ക്വറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിർമ്മാണ സഭയിലെ ചർച്ചകൾക്ക് മാദ്ധ്യമങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്നും സ്പീക്കർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു സ്വാഗതവും നിയമസഭാ സെക്രട്ടറി എ.എം. ബഷീർ നന്ദിയും പറഞ്ഞു. മീഡിയാ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ് എഡിറ്റർ എസ്. ബിജു, കെ ലാംപ്സ് ഡയറക്ടർ ജി.പി. ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.