തിരുവനന്തപുരം: കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര) റഷ്യൻ ഹൗസുമായി സഹകരിച്ച് എൽ.കെ.ജി മുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പെയിന്റിംഗ് - ഉപന്യാസ മത്സരം നടത്തും. 16ന് തിരുവനന്തപുരം റഷ്യൻ ഹൗസ്, 23ന് കൊല്ലം തേവള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ ബോയ്സ് ഹൈസ്കൂൾ, 30ന് കോഴിക്കോട് നടക്കാവ് ഗവ.വി.എച്ച്.എസ് ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയാണ് മത്സരങ്ങൾ. വിവരങ്ങൾക്ക്: 9447261253, 9497638737, 9446392732.