തിരുവനന്തപുരം:ഹർത്താൽ ദിന അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 18 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2608 ആയി.ഇതുവരെ 361 കേസുകൾ രജിസ്റ്റർ ചെയ്തു.