തിരുവനന്തപുരം: ഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ ലഹരി നിർമ്മാർജ്ജന ബോധവത്‌കരണ സെമിനാർ ചാക്ക ഗവ. ഐ.ടി.ഐയിൽ നടന്നു. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി സോണിയ മൽ​ഹാർ അദ്ധ്യക്ഷത വഹിച്ചു.എം.വിൻസന്റ് എം.എൽ.എ,​ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.അശോക് കുമാർ,മാദ്ധ്യമ പ്രവർത്തകൻ അജയ് ദേവ്,എസ്.എഫ്.പി.ആർ ചെയർമാൻ എം.എം.സഫർ,മുൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥൻ അഖിൽ ചക്രവർത്തി,സംവിധായകൻ ആർ.ശ്രീനിവാസൻ,ഐ.ടി.ഐ പ്രിൻസിപ്പൽ എ.ഷമ്മി ബേക്കർ,​പി.ടി.എ പ്രസിഡന്റ് സുന്ദരം,​ഉപദേശകൻ പ്രസാദ്, സ്റ്റാഫ് സെക്രട്ടറി കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.