
തിരുവനന്തപുരം: ഞാണ്ടൂർക്കോണം സൗഹൃദ വെൽഫെയർ അസോസിയേഷൻ വാർഡ് ജാഗ്രതാ സമിതിയുടെ സഹകരണത്തോടെ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. ഫ്രാറ്റ് ശ്രീകാര്യം മേഖലാ പ്രസിഡന്റ് കരിയം വിജയകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പട്ടം സെന്റ് മേരീസ് സ്‌കൂൾ അദ്ധ്യാപകൻ സാബു ടി.തങ്കച്ചൻ ബോധവത്കരണ ക്ലാസ് നയിച്ചു. ചെറിയാൻ ജോൺ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസോസിയേഷൻ സെക്രട്ടറി എസ്.സുരേഷ് കുമാർ, ജാഗ്രതാ സമിതി ചെയർമാൻ മണിക്കുട്ടൻ, പദ്‌മജ ഗ്ലാഡിസ് എന്നിവർ സംസാരിച്ചു.