anadu

നെടുമങ്ങാട്: ആനാട് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളിൽ വാഹനവും മറ്റ് അടിസ്ഥാന സൗകര്യവും ഇല്ലാത്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ ആനാട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.പഞ്ചായത്ത് ഭരണസമിതിക്കെതിരെ രക്ഷകർത്താക്കളും കോൺഗ്രസ് പ്രവർത്തകരും ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആനാട് സുരേഷിന്റെയും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.വാഹന സൗകര്യം ഉടൻ ഏർപ്പാടാക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന കോൺഗ്രസ് പ്രവർത്തകരുടെ നിലപാടിനെ തുടർന്ന് നെടുമങ്ങാട് എസ്.ഐ ശ്രീനാഥിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി.17ന് മുൻപ് വാഹന സൗകര്യം ഏർപ്പെടുത്താമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ എസ്.ഐയുടെ നിർദ്ദേശത്തോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.പഞ്ചായത്ത് അംഗങ്ങളായ ആർ.അജയകുമാർ,കെ.ശേഖരൻ,പുത്തൻപാലം രാജൻ,ആദർശ്.ആർ.നായർ തുടങ്ങിയവരും ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു