കോവളം : ഇന്ത്യൻ കരസേനയിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിനുകീഴിൽ പഠിതാക്കളായിരുന്ന വിമുക്തഭടൻമാരുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം ബാച്ചിലെ മുതിർന്ന പൂർവ വിദ്ധ്യാർത്ഥി കെ.ടി ഹെന്റി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഇ.എം ഇ അപ്രന്റീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി.ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.ആദായ നികുതി വകുപ്പിൽ നിന്ന് ജോയിന്റ് കമ്മീഷണറായി വിരമിച്ച പി.അനിൽ കുമാറിനെ ഉപഹാരം നൽകി അനുമോദിച്ചു.അസോസിയേഷൻ ഭാരവാഹികളായ ക്യാപ്റ്റൻ ജി.ഗോവിന്ദൻ നായർ,വർഗീസ് കെ.വി.ജയനന്ദൻ.പി.കെ തുടങ്ങിയവർ സംസാരിച്ചു.