
തിരുവനന്തപുരം: കേരള സർവകലാശാല 12ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
17,19 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷകൾ 26,28 തീയതികളിലേക്ക് മാറ്റി.
ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്,മേയ് 2022 (സപ്ലിമെന്ററി-2016 അഡ്മിഷൻ,മേഴ്സിചാൻസ്-2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷ 12 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നും നാലും സെമസ്റ്റർ ബിരുദ കോഴ്സുകളുടെ (ബി.എ,ബി.എസ് സി,ബി.കോം,ബി.സി.എ,ബി.ബി.എ-2020 അഡ്മിഷൻ) അസൈൻമെന്റുകൾ 11,12 തീയതികളിൽ കാര്യവട്ടം വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നേരിട്ടോ തപാലിലോ സമർപ്പിക്കാം.വിവരങ്ങൾക്ക് www.ideku.net.
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ ബിരുദ കോഴ്സുകളുടെ (ബി.എ,ബി.കോം,ബി.ബി.എ,ബി.എൽ.ഐ.എസ്സി-2021 അഡ്മിഷൻ) ഓൺലൈൻ ക്ലാസുകൾ 11 മുതൽ ആരംഭിക്കും.വിവരങ്ങൾക്ക് www.ideku.net.
ബി.ടെക് (ലാറ്ററൽ എൻട്രി) പ്രവേശനം
തിരുവനന്തപുരം: എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തുന്നു.www.lbscentre.kerala.gov.in വെബ്സൈറ്റിൽ 17, 18 തീയതികളിൽ പുതിയതായി കോളേജ്/കോഴ്സ് ഓപ്ഷനുകൾ നൽകാം. അലോട്ട്മെന്റ് 19 ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് നടത്തുന്ന സർട്ടിഫൈഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ബിരുദവും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമാണ് കുറഞ്ഞ യോഗ്യത. ഫോൺ 9495999660. cspkulakada@asapkerala.gov.in.
സ്റ്റാർട്ടപ്പ് മിഷന്റെ ഓൺലൈൻ എക്സ്പോ
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെ.എസ്.യു.എം) 'ബിഗ് ഡെമോ ഡേ' എട്ടാം പതിപ്പിന്റെ ഭാഗമായുള്ള ഓൺലൈൻ എക്സിബിഷനിൽ 21ന് രാവിലെ 10ന് ആരംഭിക്കും. 11 ഫിൻടെക് സ്റ്റാർട്ടപ്പുകൾ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. വ്യവസായങ്ങൾക്കും നിക്ഷേപകർക്കും ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് എക്സ്പോ വേദിയൊരുക്കും. രജിസ്ട്രേഷൻ ലിങ്ക് https://bit.ly/ksum_BDD8. അവസാന തീയതി: 20. കൂടുതൽ വിവരങ്ങൾക്ക് https://business.startupmission.in/demoday.
ഷോർട്ട്ഫിലിം ഫെസ്റ്റിവൽ: അപേക്ഷാ തീയതി നീട്ടി
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 18 വരെ നീട്ടി. 18 നും 40 നും മധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 18ന് മുൻപ് വീഡിയോകൾ http://reeels2022.ksywb.in/ എന്ന ലിങ്കിൽ അപ്ലോഡ് ചെയ്യണം.
വാക്ക്ഇന്റർവ്യൂ മാറ്റിവച്ചു
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെർച്വൽ ക്യൂ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക്ഇന്റർവ്യൂ 15ലേക്ക് മാറ്റിവച്ചു.
സ്ഥലംമാറ്റ പരാതികൾ പരിശോധിക്കാൻ നിർദേശം
തിരുവനന്തപുരം: കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ തസ്തികയിലേക്കുള്ള ഓൺലൈൻ സ്ഥലംമാറ്റ കരട് പട്ടികയും കൃഷി അസിസ്റ്റന്റുമാരുടെ ഓൺലൈൻ പൊതു സ്ഥലംമാറ്റ കരട് പട്ടികയും സംബന്ധിച്ച് പരാതികൾ ഉയർന്നതിനെതുടർന്ന് പട്ടികയിൽ സാങ്കേതികമായ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടർക്ക് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർദ്ദേശം നൽകി .
റബർപാൽ ഉത്പന്ന പരിശീലനം
തിരുവനന്തപുരം:വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ ചങ്ങനാശേരിയിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ 12, 13 തീയതികളിൽ റബർപാലിൽ നിന്നു വിവിധതരം ഉത്പന്നങ്ങൾ നിർമ്മിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിവരങ്ങൾക്ക്: 0487-2720311, 9744665687, 9846797000, cfscchry@gmail.com.