തിരുവനന്തപുരം; ശുദ്ധമായ പാൽ ഉത്പാദനത്തിന്റെ പ്രാധാന്യം ഉറപ്പാക്കി ക്ഷീര വികസന വകുപ്പ് സംഘടിപ്പിക്കുന്ന പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ പരിപാടി ഇന്ന് മുതൽ 2023 ജനുവരി 10 വരെ നടക്കും.പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവനന്തപുരം വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് സെമിനാറും നടത്തും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.