
തിരുവനന്തപുരം: ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ.എസ്.ആർ.ജിത ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഐ.എം.ബി ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനും സൈക്യാട്രിസ്റ്റും സി.ഇ.ഒയുമായ ഡോ.ഡി.രാജു മുഖ്യപ്രഭാഷണം നടത്തി. സൈക്കോളജി വിഭാഗം മേധാവി എസ്.എസ്.ശീതൾ ശ്യാമ,ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ചന്ദ്രമോഹൻ നായർ, സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ.പി.പ്രിയാമാലിനി എന്നിവർ സംസാരിച്ചു. ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനി എച്ച്.ഹർഷിത നന്ദി പറഞ്ഞു.