
തിരുവനന്തപുരം: ടെലികോം രംഗത്തെ ട്രേഡ് യൂണിയന്റെ സമുന്നത നേതാവായിരുന്ന വലിയശാല മയൂരത്തിൽ പി.വി ചന്ദ്രശേഖരൻ (78) നിര്യാതനായി. ഞായറാഴ്ച രാത്രി 11.30ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നുരാവിലെ 9 മുതൽ 11വരെ പുളിമൂട് പി ആൻഡ് ടി ഹൗസിൽ പൊതുദർശനം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തി കവാടത്തിൽ.
ബി.എസ്.എൻ.എല്ലിൽ നിന്നും ടെലികോം വകുപ്പിൽനിന്നും വിരമിച്ചവരുടെ സംഘടനയായ ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ ഡി.ഒ.ടി പെൻഷനേഴ്സ് അസോസിയേഷൻ രക്ഷാധികാരി, സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ (സി.ജി.പി.എ) വർക്കിംഗ് ചെയർമാൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ പരേതയായ പത്മം ശേഖർ. മക്കൾ: നവീൻ ശേഖർ (ദുബായ്), ഷൈനി ശേഖർ (ദേശാഭിമാനി), സിന്ധു ശേഖർ. മരുമക്കൾ: കവിതാ നവീൻ, ചന്ദ്രൻ. പി (ഡി ലാമിനേറ്റർ), അഡ്വ.വി.വി സുരേഷ് (ഹൈക്കോടതി, എറണാകുളം).