തിരുവനന്തപുരം : അനശ്വര നടൻ ജയന്റെ സ്മരണാർത്ഥം സുനിൽ കണ്ടല്ലൂർ നിർമ്മിച്ച മെഴുകു പ്രതിമയുടെ അനാവരണം നാളെ രാവിലെ 11ന് തിരുവനന്തപുരം സുനിൽസ് വാക്സ് മ്യൂസിയത്തിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ അനാച്ഛാദനം ചെയ്യും.സൂര്യ കൃഷ്ണ മൂർത്തി, രാജകുടുംബാംഗം ആദിത്യ വർമ്മ തുടങ്ങിയവർ പങ്കെടുക്കും.