p

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ സൗജന്യത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിൽ സർക്കാർ അനുവദിച്ച യാത്രാ സൗജന്യം അതേ പടി തുടരുകയാണ്. 40 മുതൽ 48 വരെ സീറ്റിംഗ് കപ്പാസിറ്റിയുള്ള ബസിൽ 25 കൺസഷനാണ് വിദ്യാർത്ഥികൾക്കായി അനുവദിച്ചിരിക്കുന്നത്. കൺസഷൻ അനുവദിക്കുന്ന റൂട്ടുകൾ ലാഭകരമല്ലെങ്കിൽ പോലും, അവിടെ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിക്കാൻ മിനിമം ഒരു ബസെങ്കിലും ഇതിനായി സർവ്വീസ് നടത്തുന്നുണ്ടെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.