തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ റോഡ് വികസന പദ്ധതിയുടെ ഭാഗമായി ഇടുക്കി ഇടമലക്കുടിയിൽ പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ റോഡ് നിർമ്മാണത്തിനായി 13.7 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു. മുമ്പ് ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതിനായി സർക്കാർ ഇവിടെ 4.31 കോടി രൂപ അനുവദിച്ചിരുന്നു.