1

പൂവാർ: ആളില്ലാ സമയത്ത് വീട്ടിൽക്കയറി എട്ടാം ക്ളാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലൂർദ്ദിപുരം കാക്കത്തോട്ടം കോളനിയിൽ വാടയ്കക്ക് താമസിക്കുന്ന പുതിയതുറ വിജിൻ ലോറൻസി (23) നെ കാഞ്ഞിരംകുളം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം. മാതാപിതാക്കൾ ഇളയ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പോയിരുന്ന തക്കംനോക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടർന്ന് കാഞ്ഞിരംകുളം എസ്.എച്ച്.ഒ അജിചന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ സജീർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

ഫോട്ടോ: വിജിൻ ലോറൻസ്.