
അശ്വതി : വഴിപാടുകൾക്കും ഒൗഷധങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും. മേലധികാരികളിൽനിന്ന് കാര്യമറിയാതെ വഴക്ക് പ്രതീക്ഷിക്കാം.
ഭരണി : രോഗനിർണയാവശ്യങ്ങൾക്കും പ്രസവാവശ്യങ്ങൾക്കുമായി ആശുപത്രി സന്ദർശിക്കും. അടുത്ത സുഹൃത്തുക്കൾമൂലം ഗുണാനുഭവം ഉണ്ടാകും. വിനോദ യാത്ര പ്രതീക്ഷിക്കാം.
കാർത്തിക : മേലധികാരികളിൽനിന്ന് അനുമോദനവും അംഗീകാരവും ലഭിക്കും. ഇഷ്ടപ്പെട്ട വിഷയത്തിൽ ഉപരിപഠനത്തിന് സാധ്യത.
രോഹിണി : പല സ്രോതസുകളിൽനിന്ന് ധനം വന്നുചേരും. വിദഗ്ദ്ധ ചികിത്സ, വഴിപാട് എന്നിവ നടത്തും. സന്താനഭാഗ്യം.
മകയിരം :കലാസാഹിത്യ പ്രവർത്തകർക്ക് ബഹുമാനവും പ്രശസ്തിയും ലഭിക്കും. രാഷ്ട്രീയപരമായുള്ള വിമർശനങ്ങൾ നേരിടേണ്ടിവരും.
തിരുവാതിര : പന്തുകളി, ചീട്ടുകളി, ചൂതുകളി എന്നിവയിൽ അമിത താത്പര്യം . ആഗ്രഹം സഫലീകരിക്കും.
പുണർതം : ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കും. സർക്കാരിൽനിന്ന് അനുകൂല നടപടി. ഉന്നത ബഹുമതി ലഭിക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും.
പൂയം : സാധു സംരക്ഷണത്തിനും മറ്റുമായി നല്ല തുക നീക്കിവയ്ക്കും. പ്രേമാഭ്യർത്ഥന ആഹ്ളാദകരമായി മുന്നോട്ടുകൊണ്ടുപോകും.
ആയില്യം : യോഗ, നീന്തൽ, സംഗീതം, വാഹനമോടിക്കൽ, ചിത്രരചന, അഭിനയം നൃത്തം, പാചകം എന്നിവ അഭ്യസിക്കും. വിദ്യാർത്ഥികൾ കലാമത്സര പരിപാടികളിൽ പങ്കെടുക്കും.
മകം : പ്രത്യേക വ്യക്തികളുമായി അടുപ്പം ഉണ്ടാകും. ചിരകാലാഭിലാഷം പൂവണിയും.വിദ്യാഭ്യാസങ്ങൾക്കായി കഠിന പ്രയത്നം.
പൂരം : രാഷ്ട്രീയപരമായി ശോഭിക്കും.പ്രശസ്തി വർദ്ധിക്കും, സഹപ്രവർത്തകരിൽനിന്ന് ധാരാളം സഹായം ലഭിക്കും.
ഉത്രം : ദേവാലയ കാര്യങ്ങളിൽ പ്രത്യേക ശുഷ്കാന്തി. പ്രഗത്ഭരുടെ സംഗീത പരിപാടികൾ കണ്ടാസ്വദിക്കും. ഇഷ്ടസ്ഥലത്തേക്ക് ജോലി മാറ്റം.
അത്തം :കുഞ്ഞുങ്ങളിൽ ത്വക്ക് രോഗം, കഫകെട്ട്, വയറിളക്കം, മഞ്ഞപ്പിത്തം ചെങ്കണ്ണ് എന്നിവയിൽ ചിലത് പിടിപെടും.
ചിത്തിര : സൗന്ദര്യ വർദ്ധക കേന്ദ്രങ്ങൾ സന്ദർശിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തര ഫലങ്ങളെക്കുറിച്ച് ചിന്തിച്ചു മനസ് വിഷമിപ്പിക്കും.
ചോതി: ഉദ്ദേശിച്ചിരുന്ന വിദേശ യാത്ര തടസപ്പെടും. ഏറ്റെടുത്ത പ്രവർത്തികൾ വലിയ കുഴപ്പമില്ലാതെ നിർവഹിക്കാൻ കഴിയും. കടം വാങ്ങേണ്ടിവരും.
വിശാഖം :ചെറിയ കാര്യങ്ങളെ വലുതാക്കും. കുട്ടികളുടെ വിവാഹ കാര്യങ്ങളിൽ വേണ്ടപോലെ ചിന്തിച്ച് തീരുമാനമെടുക്കും.
അനിഴം : രാഷ്ട്രീയ കാര്യങ്ങളിൽ വിജയമുണ്ടാകും. ഭാഗ്യക്കുറി ലഭിക്കൽ. പ്രശസ്തരുടെ കലാപരിപാടികൾ നേരിൽ കാണാൻ ഭാഗ്യം.
തൃക്കേട്ട : ബന്ധുജന സമാഗമം. വിദ്യാഗുണം, തസ്കര ഭയം, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ അവസരം. ഗൃഹകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ.
മൂലം :കർമ്മ വ്യാപാര രംഗത്ത് അപ്രതീക്ഷിതമായ ലാഭം ലഭിക്കും, ലഹരി പദാർത്ഥങ്ങളോട് വൈമുഖ്യം. രോഗ വിമുക്തി. പഴയ ഗൃഹം മോടിപിടിപ്പിക്കൽ.
പൂരാടം : വിദ്യാർത്ഥികൾ കലാമത്സരങ്ങളിൽ പങ്കെടുത്ത് സമുന്നത വിജയം കൈവരിക്കും. കുടുംബ സമേതം പ്രദർശനശാലകൾ സന്ദർശിക്കൽ.
ഉത്രാടം : പുതിയ ചികിത്സാസമ്പ്രദായം പരിശീലിപ്പിക്കൽ, മാദ്ധ്യമങ്ങളിൽ ശോഭിക്കൽ. മാതാപിതാക്കളുടെ ആഗ്രഹം സാധിക്കും.
തിരുവോണം : രാഷ്ട്രീയപരമായി ശോഭിക്കുകയും പ്രശസ്തി വർദ്ധിക്കുകയും ചെയ്യും. വിദേശ നിർമ്മിത വസ്തുക്കൾ പാരിതോഷികമായി ലഭിക്കൽ.
അവിട്ടം : നവീന ഗൃഹാരംഭ പ്രവർത്തനം.ഇഷ്ടജന സഹായം. പ്രണയ സാഫല്യം.
ചതയം : പ്രദർശന ശാലകൾ സന്ദർശിക്കും. കലാമത്സര പരിപാടികൾ കണ്ടാസ്വദിക്കൽ. കലാസാഹിത്യ പ്രവർത്തനങ്ങൾ മൂലം വരുമാനവും ബഹുമാനവും വർദ്ധിക്കും.
പുരൂരുട്ടാതി : വിദ്യാഭ്യാസ കാര്യങ്ങൾക്കായി നല്ല തുക ചെലവഴിക്കും.നീർവീഴ്ച, ത്രിദോഷകോപം, ശിശുക്കളിൽ ത്വക്ക് രോഗം എന്നിവ പിടിപെടൽ. പ
ഉതൃട്ടാതി : വിദ്യാർത്ഥികൾ കലാപരിപാടികളിലും മത്സര പരീക്ഷകളിലും വിജയം കരസ്ഥമാക്കും. ശിശുക്കൾക്ക് രോഗങ്ങൾ പിടിപെടാം.
രേവതി : ലഹരി പദാർത്ഥങ്ങൾ ഉപേക്ഷിക്കാം. ആരോഗ്യ സംരക്ഷണത്തിനും ബുദ്ധി വികാസത്തിനുമായി യോഗ പരിശീലനം.