തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരുടെ വിശ്രമമുറി സൂപ്രണ്ട് പൂട്ടിയതിന് പകരമായി സൂപ്രണ്ടിന്റെ ഓഫീസ് ആംബുലൻസ് ഡ്രൈവർ പൂട്ടി. ഇന്നലെ രാത്രി 8ഓടെയാണ് പുതിയ താഴിട്ട് ഡ്രൈവർ ഓഫീസ് പൂട്ടിയെടുത്തത്. മുറി പൂട്ടുന്നതിന്റെ വീഡിയോയും ഡ്രൈവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. മുന്നൂദിവസമായി തങ്ങൾ മുറിയുടെ പുറത്ത് കിടപ്പാണ്,​ ടോയ്‌ലെറ്റ് സൗകര്യമില്ലെന്നും ആംബുലൻസിന്റെ താക്കോലുകൾ ഈ മുറിയിലാണെന്നും ഡ്രൈവർ പറഞ്ഞു.