തിരുവനന്തപുരം: ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ അഞ്ച് വർഷം പൂർത്തിയാക്കിയ മുഴുവൻ ജീവനക്കാരെയും സ്ഥലംമാറ്റാൻ സർക്കാർ ഉത്തരവ്. പകരം വില്ലേജ് ഓഫീസിൽ മൂന്ന് വർഷവും താലൂക്കിൽ രണ്ട് വർഷവും പ്രവൃത്തി പരിചയമുള്ള ജീവനക്കാരെ നിയമിക്കണം. മതിയായ കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവരെ കമ്മിഷണറേറ്റിൽ നിയമിക്കരുതെന്നും വകുപ്പിന്റെ പ്രവർത്തനങ്ങൾ ഭൂരിഭാഗവും ഓൺലൈൻ സംവിധാനത്തിലൂടെ ആയതിനാൽ നിലവിലെ ഐ.ടി സെല്ലിലും കാര്യമായ മാറ്റം വരുത്താനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.