
തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഗോസിപ്പ് കോളങ്ങളിൽ പതിവായി ഇടം പിടിക്കുന്നവരാണ്. ഇരുവരും തമ്മിൽ പ്രണയമാണെന്ന് തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം വിശ്വസിക്കുന്നു. എന്നാൽ ഇതേക്കുറിച്ച് ചോദിച്ചാൽ വിജയ് യും രശ്മിയും പ്രതികരിക്കാതെ ചിരിയോടെ ഒഴിഞ്ഞു മാറും. അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും അനാവശ്യ ഗോസിപ്പുകൾ ആണെന്നുമാണ് വിജയ് യുടെയും രശ്മികയുടെയും പ്രതികരണം. ലൈഗർ സിനിമയുടെ പ്രൊമോഷനിൽ പങ്കെടുത്തപ്പോഴും വിജയ് ദേവരകൊണ്ട ഇങ്ങനെ തന്നെയാണ് മറുപടി നൽകിയത്. എന്നാൽ ഇപ്പോൾ മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. മാലദ്വീപിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ രശ്മിക മന്ദാന സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽചിത്രങ്ങളിലൊന്നിലും വിജയ് ദേവരകൊണ്ടയെ കാണാനില്ല. ഇരുവരും ഒരുമിച്ചെന്ന വിവരം മറച്ചുവയ്ക്കുകയാണെന്ന് ആരാധകർ പറയുന്നു. മാലദ്വീപിൽനിന്നുള്ള ചിത്രങ്ങൾ വിജയ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതുമില്ല.അതിനാൽ ആരാധകരുടെ വാദം ശരിയാണെന്ന് കരുതുന്നവരാണ് ഏറെ.