kova

കോവളം: ശ്രീനാരായണഗുരുദേവന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി 1921ലെടുത്ത ഫോട്ടോ അക്രലിക് പെയിന്റിൽ വരച്ച് വാഴമുട്ടം സ്വദേശി സ്വബോധ് കുമാർ.

1895ൽ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 1921ൽ സന്ദർശനം നടത്തിയ ഗുരുദേവൻ ഭക്തരുടെ ആഗ്രഹപ്രകാരം ശ്രീകോവിലിന് മുന്നിലെ തെക്ക് ഭാഗത്തിരിക്കുന്ന ഫോട്ടോയാണ് ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഈ 52കാരൻ കാൻവാസിൽ അക്രിലിക് പെയിന്റിൽ പുനരാവിഷ്‌കരിച്ചത്. അന്ന് ശിവഗിരിയിൽ ഗുരുദേവന്റെ ജന്മദിനം ആഘോഷമാക്കിയപ്പോൾ ഗുരുഭക്തനും ഗാന്ധിയനുമായിരുന്ന പാച്ചല്ലൂർ ഐരയിൽ പരേതനായ വാസുദേവന്റെ ആഗ്രഹപ്രകാരമാണ് ഗുരുദേവൻ കുന്നുംപാറയിലെത്തിയത്.

വാസുദേവന്റെ മകൾ കുസുമമാണ് നൂറുവർഷം മുമ്പെടുത്ത ഈ അപൂർവ ഫോട്ടോ കാലഹരണപ്പെട്ടു പോകാതെ പവിത്രമായി സൂക്ഷിച്ചത്. ഡിസംബർ 7ന് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാർഷിക ദിനത്തിൽ ഗുരുദേവ ഭക്തർക്കായി ക്ഷേത്രാങ്കണത്തിൽ ചിത്രം പ്രദർശിപ്പിക്കണമെന്നാണ് സുബോധിന്റെ ആഗ്രഹം.