
കല്ലമ്പലം : പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കൊട്ടിയം മുക്കിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് മാധവൻകുട്ടി,ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ,മെമ്പർമാരായ രഘുത്തമൻ,അനിൽ.പി,സിനിമതാരം രാഘവ പ്രസാദ്,സുമയ്യ,മണികണ്ഠൻ,ശ്രീജേഷ്,സുരാജ്,സഭിയാ,നിസാർ,സബീന,സജിലാൽ,ഫിലോസ്,ഹരികൃഷ്ണൻ,ഷിബു, ഷിജി തുടങ്ങിയവർ പങ്കെടുത്തു.