
കല്ലമ്പലം : പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പദ്ധതി പ്രകാരം 'അക്ഷരമാണ് ലഹരി വായനയാണ് ലഹരി' എന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി.ഗ്രന്ഥശാല പ്രസിഡന്റ് എം.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി വി.ശ്രീനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.എക്സൈസ് ഡിപ്പാർട്ട്മെന്റിൽ നിന്ന് ലഭിച്ച ലഹരി വിരുദ്ധ പ്രതിജ്ഞ വൈസ് പ്രസിഡന്റ് വി. ശിവപ്രസാദ് ഏറ്റുവാങ്ങി.ഭരണസമിതി അംഗങ്ങളായ ജി.പവിത്രൻ,മോഹനൻ നായർ,ആർ.രേണുക,റജൂല വിജയൻ,എം.ഗോപാലകൃഷ്ണൻ,ലൈബ്രേറിയൻ കാവ്യ ഉണ്ണി എന്നിവർ സംസാരിച്ചു.