
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ബോധവത്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്.ഫിറോസ് ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് മെമ്പർമാരായ കെ. മോഹനൻ, പി .കരുണാകരൻ നായർ, നന്ദുരാജ്, ബി.ഡി.ഒ എൽ.ലെനിൻ, ഡോ. ജിനു ചന്ദ്രൻ, ഡോ. ഗംഗാധരൻ, ആർ. കെ. ബാബു, ഹെൽത്ത് സൂപ്പർവൈസർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.