കല്ലമ്പലം:രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾ പഠിക്കുന്ന നാവായിക്കുളം ഗവ.ഹയർസെക്കൻഡറി സ്കൂളിന് അനുവദിച്ച ഹയർസെക്കൻഡറി ബ്ലോക്കിന് വേണ്ടിയുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 17ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സ്കൂൾ പ്രിൻസിപ്പൽ എസ്.ജെ. ശ്രീകുമാർ സ്വാഗതവും വൈസ് പ്രിൻസിപ്പൽ സിനി.എം.ഹല്ലാജ് നന്ദിയും പറയും.അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെപ്പേർ പങ്കെടുക്കും.വി.ജോയി എം.എൽ.എയുടെ ശ്രമഫലമായാണ് കിഫ്ബി ഫണ്ടിൽ നിന്ന് കെട്ടിടം നിർമ്മിക്കാനായി 3 കോടി രൂപ അനുവദിച്ചത്.