
മുടപുരം: ശാസ്തവട്ടം സഹൃദയ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കുടുംബ സുഹൃത്ത് സമിതി,എസ്.യു.ടി മെഡിക്കൽ കോളേജ് വട്ടപ്പാറ,പി.എം.എസ്.ദന്തൽ കോളേജ് വട്ടപ്പാറ എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്‌ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് കെ.ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു.മംഗലപുരം സർക്കിൾ ഇൻസ്‌പെക്ടർ സജീഷ്.എച്ച്.എൽ മുഖ്യ അതിഥിയായി. ക്യാമ്പിനോടനുബന്ധിച്ച് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും പഠനോപകരണ വിതരണവും നടത്തി.കെ.ജി.ബാബു വട്ടപ്പറമ്പിൽ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജികുമാർ,അരുൺകുമാർ,റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ എസ്.എം.രാജേഷ്,ദീപാ സുരേഷ്,സെക്രട്ടറി ഷൈജു.ആർ,മണികണ്ഠൻ. എ,ട്രഷറർ ശ്രീകണ്ഠൻ.ജി,രഘുനാഥൻ,വിക്രമൻ.ഡി.എസ്,ഭുവനചന്ദ്രൻ,ഷാഫി, എം,ഗണേശൻ,കെ.ചെല്ലപ്പൻ,സെക്രട്ടറി ഇൻചാർജ് നാസർ,ആനന്ദൻ .എൻ തുടങ്ങിയവർ പങ്കെടുത്തു.