വക്കം : വക്കം കാളിദാസ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കൊവിഡാനന്തര ലോകം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രഭാഷണം മുൻ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറും പ്രശസ്ത ഹൃദ്രോഗവിദഗ്ദ്ധനുമായ ഡോ. പി.ചന്ദ്രമോഹൻ നടത്തി. പ്രതിമാസപരിപാടിയുടെ ഭാഗമായി വക്കം ഖാദർ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ മുടപുരം ചന്ദ്രബാബു,കായിക്കര അശോകൻ, കെ.ജെയിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചിറയിൻകീഴ് വിജയൻ , പ്രകാശ് പ്ലാവഴികം,കായിക്കര അശോകൻ എന്നിവർ കഥയും കവിതയും അവതരിപ്പിച്ചു. പ്രസിഡന്റ് വക്കം വി.ആർ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.രാധാകൃഷ്ണൻ സ്വാഗതവും അഡ്വ.കടയ്ക്കാവൂർ പ്രദീപ് നന്ദിയും പറഞ്ഞു.