നെയ്യാറ്റിൻകര:നെയ്യാറ്റിൻകരയിൽ വൈദ്യുത ശ്മശാനം യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച നഗരസഭാ ചെയർമാൻ ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കണമെന്ന് ഫ്രാൻ എക്സി. കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.അടുത്ത പഞ്ചായത്തുകളിൽ പൊതു ശ്മശാനം യാഥാർത്ഥ്യമാക്കുമ്പോൾ നെയ്യാറ്റിൻകരയിൽ ഇതിനെ അട്ടിമറിക്കുകയാണെന്നും മാറി വന്ന നഗരസഭാ കൗൺസിലുകൾ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഫ്രാൻ ആരോപിച്ചു.23-ന് ആക്ഷൻ കൗൺസിൽ രൂപീകരിക്കും.
പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു.പ്രക്ഷോഭത്തിന്റെ രൂപരേഖ ജനറൽ സെകട്ടറി എസ്.കെ ജയകുമാർ അവതരിപ്പിച്ചു.ഭാരവാഹികളായ റ്റി.മുരളീധരൻ,എം.രവീന്ദ്രൻ,തിരുപുറം ശശികുമാരൻ നായർ,ജി.പരമേശ്വരൻ നായർ, അഡ്വ.തലയൽ പ്രകാശ്,എസ്.മോഹനകുമാർ,എം.ശ്രീകുമാരൻ നായർ,എം.ജി.അരവിന്ദ്,വെൺപകൽ ഉണ്ണികൃഷ്ണൻ,എൽ.ഡി. ദേവരാജ്,പി.വേണുഗോപാൽ,കെ.വി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.