
ഇന്ത്യയുടെ ഇൗവർഷത്തെ ഒൗദ്യോഗിക ഒാസ്കാർ എൻട്രിയായ ചെല്ലോ ഷോ എന്ന ഗുജറാത്തി ചിത്രം കാണാൻ കാത്തുനിൽക്കാതെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച ബാലതാരം രാഹുൽ കോലി യാത്രയായി. അർബുദ ബാധിതനായിരുന്നു. ചെല്ലോ ഷോയിലെ ആറ് പ്രധാന ബാലതാരങ്ങളിൽ ഒരാളായിരുന്നു. ഞായറാഴ്ച രാഹുലിന് തുടർച്ചയായി പനിയുണ്ടായിരുന്നു. മൂന്നുതവണ രക്തം ഛർദ്ദിക്കുകയും ചെയ്തു.
സംവിധായകൻ പാൻ നളിന്റെ കുട്ടിക്കാല ഒാർമ്മകളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഒക്ടോ. 14ന് റിലീസ് ചെയ്യും. ഒമ്പത് വയസുള്ള സമയ് എന്ന ബാലൻ സിനിമ സ്വപ്നം കാണുന്നതാണ് പ്രമേയം. മലയാളി താരം ടിയ സെബാസ്റ്റ്യൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്.